6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

അശാസ്ത്രീയമായ വാർഡ് വിഭജനത്തിന് എതിരെ നാവായിക്കുളം പഞ്ചായത്ത് പടിക്കൽബി.ജെ.പി. പ്രതിഷേധ ധർണ്ണ നടത്തി

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് നാവായിക്കുളം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തുന്ന
സി.പി.എം അനുകൂല നിലപാടിനും 
അശാസ്ത്രീയവും. ജനദ്രോഹപരവും ആയി വാർഡ് വിഭജനം നടത്തുന്ന സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി പകരം മറ്റൊരു ഉദ്യോഗസ്ഥന് വാർഡ് നിർണ്ണയത്തിൻ്റെ ചുമതല ഏൽപ്പിക്കണമെന്നും,
സർക്കാർ മാനദണ്ഡം പൂർണ്ണമായും പാലിച്ച് കൊണ്ട് മാത്രം വാർഡ് നിർണ്ണയം നടത്തണം എന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി.നാവായിക്കുളം സ3ത്ത് നോർത്ത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ
ധർണ്ണ നടത്തി യത്
ഇരുപത്തി രണ്ട് വാർഡുള്ള പഞ്ചായത്തിൽ രണ്ട് വാർഡ് കൂടുന്നതിൻ്റെ ഭാഗമായി
എല്ലാ വാർഡും നിലവിൽ മാറ്റി കൊണ്ടിരിക്കുകയാണ്
വാർഡിൻ്റെ പുനർനിർണ്ണയത്തിൽ ചുമതല ഉള്ള ഉദ്യോഗസ്ഥരെ ഒഴുവാക്കി
സെക്രട്ടറി സി.പി.എം 
പ്രദേശിക നേതാക്കളുടെ സഹായത്തോടെ യാണ് വാർഡ് വിഭജനം നടത്തുന്നത് എന്ന്
പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത കർഷകമോർച്ച ജില്ല പ്രസിഡൻ്റ് മണമ്പൂർ ദിലീപ്
പറഞ്ഞു,
ബി.ജെ.പി.ജില്ലകമ്മറ്റി അംഗം
സജി.പി മുല്ല നല്ലൂർ
നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് പൈവേലിക്കോണം ബിജു
ജനറൽ സെക്രട്ടറി
രാജീവ് ഐ.ആർ
മണ്ഡലം വൈസ് പ്രസിഡൻ്റ് മുല്ലനല്ലൂർ ശ്രീകുമാർ
ഏരിയ പ്രസിഡൻ്റ് മാരായ
പത്മകുമാർ
രാജീവ് ചിറ്റായിക്കോട്
പാർലമെൻ്ററി പാർട്ടി ലീഡർ
നാവായിക്കുളം അശോകൻ
മെമ്പർ മാരായ
കുമാർ ജി
അരുൺ കുമാർ എസ്
ജിഷ്ണു എസ് ഗോവിന്ദ്
ബി.ജെ.പി നേതാക്കളായ
ബോസ് കുമാർ
പ്രകാശ് പൊന്നറ
വിജയൻ പിള്ള
കുടവൂർ മാധവൻ
യമുന ബിജു
അശോകൻ
പവിത്ര
മായ
എന്നിവർ സംസാരിച്ചു
ജനങ്ങളെ ദ്രോഹിക്കുന്ന
രാഷ്ട്രീയ പ്രേരിതമായ
വാർഡ് വിഭജനം ഒഴുവാക്കിയില്ല എങ്കിൽ
ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും എന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.

Ad Code

Responsive Advertisement