6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ജെ സി ഐ ആറ്റിങ്ങൽ സംഘടിപ്പിച്ച പ്രസംഗ മൽസരത്തിൽ ആര്യനന്ദ.എം വിജയിയായി.




ജെ സി ഐ ആറ്റിങ്ങൽ 8 മുതൽ പ്ലസ്‌ 2 വരെയുള്ള കുട്ടികൾക്കായി ലയൺസ്‌ ഹാളിൽ വച്ച്‌ നടത്തിയ പ്രസംഗ മൽസരത്തിൽ ആര്യനന്ദ.എം ഒന്നാം സ്ഥാനവും അസ്ബി ഖാൻ. എസ് രണ്ടാം സ്ഥാനവും വൈഭവ്. ആർ മൂന്നാം സ്ഥാനവും കരസ്തമാക്കി. 55 പേർ മാറ്റുരച്ച മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ വിജയിക്ക്‌ ആറ്റിങ്ങൽ ഗിരിജാസ്‌ ലാബ്‌ സ്പോൺസർ ചെയ്ത 10000 രൂപയും രണ്ടാം സ്ഥാനവിജയിക്ക്‌ ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ സ്പോൺസർ ചെയ്ത 5000 രൂപയും മൂന്നാം സ്ഥാനവിജയിക്ക്‌ ശ്രീകൃഷ്ണ ഓയിൽ മിൽസ്‌ സ്പോൺസർ ചെയ്ത 3000 രൂപ ക്യാഷ്‌ അവാർഡും നൽകി ആദരിച്ചു. തന്മയ എ.എസ് , ഗൗരി നന്ദ , അനന്യ രഞ്ജു എന്നിവർ 1000 രൂപ വീതം പ്രോൽസാഹന സമ്മാനവും കരസ്തമാക്കി.

ആറ്റിങ്ങൽ JCI പ്രസിഡന്റ്‌ JC അൻസൽ അയൂബ്‌ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ Dr. രാധാകൃഷ്ണൻ നായർ വിശിഷ്ടാതിധിയായി. JCI അംഗങ്ങളായ സെക്രട്ടറി രാജേഷ് ചന്ദ്ര, ട്രെഷറർ സാജൻ ,മുൻ പ്രസിഡന്റ്‌ Dr.ദീപു രവി,പ്രോഗ്രാം കോർഡിനേറ്റർസ് കബീർ ദാസ്,ഷിനു, ഫയസ്, മറ്റ് അംഗങ്ങളായ Dr. സൗമ്യ, Dr.അഭിലാഷ്,Dr.ബിജു, Adv.പ്രദീപ് കുമാർ, Dr. അരുൺ കുമാർ, കാർത്തു,Dr. ഷമീം
ഷുക്കൂർ, റിജു , സജിത്ത്, ദിവ്യ സജിത്ത്, എന്നിവർ ചടങ്ങിൽ പങ്കേടുത്തു.

Ad Code

Responsive Advertisement