ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ള (65)ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 6:45 ഓടെ 28 മൈൽ ഇടമൺ നില റോഡിലാണ് അപകടം. അമിതവേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻപിള്ളയെ ഇടിച്ച ശേഷം നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ തെറിച്ചു സമീപത്തെ മതിലിൽ ഇടിച്ചു വീണ തുളസീധരൻ പിള്ള തൽക്ഷണം മരണപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥിരമായി ഇതുവഴി പ്രഭാത നടത്തുന്ന ആളാണ് തുളസീധരൻ പിള്ള. ഭാര്യ:അനിത,മക്കൾ: അരുൺകുമാർ, അജിത് കുമാർ,ആതിര. മരുമകൾ ശ്രീലക്ഷ്മി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 21ന് വീട്ടുവളപ്പിൽ സംസ്കരിക്കും.


Social Plugin