ഡീസന്റ്മുക്ക് പ്രവാസി അസോസിയേഷൻ യു എ ഇ 13-ാം മത് വാർഷികവും ഓണാഘോഷവും വിവിധ കലാപരിപാടികളുടെ അജ്മാനിൽ നടന്നു.
ഞായറാഴ്ച രാവിലെ 9 മണി മുതൽ അജ്മാൻ ഗുഡ് എർത്ത് ഓർഗാനിക് ഫാം ഹൗസിൽ നടന്ന ആഘോഷത്തിൽ കുട്ടികളുടെ വിവിധ കലാ മത്സരങ്ങളും ഓണസദ്യ വടം വലി എന്നിവ അരങ്ങേരി.
ഡി പി എ ആക്ടിങ് പ്രസിഡന്റ് മുബാഷിന്റെ - അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ സിയാദ് സ്വാഗതം ആശംസിച്ചു.അജ്‌മാൻ റോയൽ ഫാമിലി മെമ്പർ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് സഹീദ് റാഷിദ് ഹുമൈയ്ദ് അൽ നുഐമി, സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ഡോക്ടർ സിയാദ് അബ്ദുൽ ഹക്കീം തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരുന്നു.
ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ,കലാ മത്സരങ്ങളിൽ വിജയിച്ച വർക്കുള്ള സമ്മാന വിതരണം, മ്യൂസിക്കൽ നൈറ്റ്, ഗ്രൂപ്പ് ഡാൻസ്,എന്നിവ നടന്നു.
ഡി പി എ ഭാരവാഹികളായ ഷിറാസ് (ജനറൽസെക്രട്ടറി),
നവാസ് സലിം ( വൈസ് പ്രസിഡന്റ്), റിയാസ് കബീർ(ജോയിന്റ് സെക്രട്ടറി), ഇയാസ് ,
റിയാസ് അലി,പ്രോഗ്രാം കോഡിനേറ്റർമാരായ ജാഫർ ഖാൻ, ഷെറിൻ ബംഗ്ലാവിൽ, ജസീം ജലാൽ എന്നിവർ നേതൃത്വം നൽകി.
Social Plugin