കല്ലമ്പലം: കടുവയിൽ തോട്ടക്കാട് പാലം മുതൽ പുത്തൻകോടുവരെയുള്ള പ്രദേശത്ത് കാട്ടുപന്നികളുടെയും മുള്ളൻ പന്നികളുടെയും ശല്യം വർദ്ധിച്ചതായി പരാതി. ഇവ പ്രദേശത്തെ കൃഷി നശിപ്പിക്കുന്നതു കാരണം കർഷകർ പൊറുതിമുട്ടി. പേടിയോടെയാണ് ഇരുചക്രവാഹന യാത്രക്കാർ പുറത്തിറങ്ങുന്നത്. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Social Plugin