വർക്കല: തിരുവോണ ദിവസം വർക്കലയിലുണ്ടായ വാഹനാപകടത്തിൽപെട്ട ഒരാൾ കൂടി മരണത്തിന്കീഴടങ്ങി. വർക്കല ജനാർദ്ധനപുരം സ്വദേശി
വിഷ്ണു(19)ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.തിരുവോണ ദിവസം രാത്രി പതിനൊന്ന് മണിയോടുകൂടി വർക്കല കുരയ്ക്കുണ്ണി ജംഗ്ഷനിൽ
വച്ചായിരുന്നു അപകടം. വർക്കല സ്വദേശികളായകൗമാരക്കാരാണ് അപകടത്തിൽപെട്ടത്.ആദിത്യൻ(19), ആനന്ദ് ദാസ്(18), സനോജ്(19)
എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് ജിഷ്ണു
മോൻസി(20), വിഷ്ണു എന്നിവർ സഞ്ചരിച്ചിരുന്നബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ
ആഘാതത്തിൽ ആദിത്യൻ, ആനന്ദ് ദാസ്, ജിഷ്ണുമോൻസി എന്നിവർ സംഭവസ്ഥലത്തുവച്ച് തന്നെ
മരണപ്പെടുകയായിരുന്നു. സനോജ്, വിഷ്ണു എന്നിവർഗുരുതരാവസ്ഥയിൽ 2 തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്ന്രാവിലെ 10 മണിയോടെ വിഷ്ണുവും മരണത്തിന്
കീഴടങ്ങുകയായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സനോജ്
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു.
Social Plugin