ഇടവ ചെമ്പകത്തിൻമൂട് അഫ്ന മൻസിലിൽ അഫ്സൽ (19) ആണ് മരിച്ചത്. സുഹൃത്ത് മുഹസിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചയായിരുന്നു അപകടം. കല്ലമ്പലം ഭാഗത്ത് നിന്ന് വർക്കല ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കോൺക്രീറ്റ് കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു.
Social Plugin