6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ ആയിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു


ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പ്രവാസി മലയാളി യുവാവ് ദമാമിൽ അന്തരിച്ചു. തിരുവനന്തപുരം, നെടുമങ്ങാട്, നെറ്റിറച്ചിറ സ്വദേശി അരുൺ നിവാസിൽ രാകേഷ് രമേശൻ ആണ് മരിച്ചത് 37 വയസ്സായിരുന്നു..
കടുത്ത പനിയും, കഫക്കെട്ടുമായി 2 ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ശ്വാസതടസ്സവും ബുദ്ധിമുട്ടുകളും കൂടിയതോടെ ഐസിയുവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

10 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായ രാകേഷ് കഴിഞ്ഞ 8 വർഷമായി ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയര്‍ ആയിരുന്നു. ഭാര്യയെയും മക്കളെയും കുടുംബ വീസയിൽ ദമാമിൽ എത്തിച്ച് 5ലും ക്ലാസിലും 1ാം ക്ലാസിലുമായി രണ്ടുപേരെയും സ്കൂളിൽ ചേർത്തത് 5 മാസങ്ങൾക്കു മുൻപായിരുന്നു...

കല്ലമ്പലത്തെയും പരിസരപ്രദേശത്തെയും വാർത്തകൾ അറിയാൻ കല്ലമ്പലം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ 
https://chat.whatsapp.com/FNlJ9tOJ8LGD6w6OMHQ3Ch?mode=wwt

Ad Code

Responsive Advertisement