6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ചടയമംഗലത്ത് ബൈക്കിൽ എത്തിയ സംഘം ഇളമാട് സ്വദേശിനിയായവീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു.


ആയൂർ :ചടയമംഗലത്ത് ബൈക്കിൽ എത്തിയ സംഘം ഇളമാട് സ്വദേശിനിയായവീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു.

 ആയുർ ഇളമാട് സ്വദേശിനി ഷൈനി വിലാസത്തിൽ ഷൈലയുടെ മാലയാണ് പൊട്ടിച്ചു കടന്നത്.

കഴിഞ്ഞ ദിവസംവൈകിട്ടാണ് സംഭവം നടന്നത്. കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിലെ ജീവനക്കാരിയായ ഷൈല ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ആയൂർ ഇളവക്കോട് വച്ചാണ് സ്കൂട്ടറിൽ യാത്ര ചെയ്ത് വന്ന ഷൈലയുടെ സ്വർണ്ണ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം  പൊട്ടിച്ച് കടന്നു കളഞ്ഞത്. 

താലിയും കുറച്ച് ഭാഗവും തിരികെ ലഭിച്ചു.മുൻ പഞ്ചായത്ത് അംഗം കൂടിയാണ് ഷൈല.
പൊട്ടിച്ചെടുക്കുന്ന സമയത്ത് സ്കൂട്ടറിൽ നിന്ന് വീഴാതെ അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു എന്ന് വീട്ടമ്മ പറഞ്ഞു..

തുടർന്ന് ചടയമംഗലം പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ആയുരിൽ വ്യാപകമായ മോഷണം നടന്നിരുന്നു.

Ad Code

Responsive Advertisement