അന്വേഷണത്തിനൊടുവിൽ പിടിയിലായത്.
കടയ്ക്കൽ ഇട്ടിവ ഫിൽ ഗിരിയിൽ വീട്ടിൽ നിന്നും 25 പവൻ സ്വർണം കവർന്ന കേസിൽ പ്രമുഖ മോഷണക്കേസ് പ്രതി കടയ്ക്കൽ പൊലീസിന്റെ പിടിയിലായി. 'കണ്ണപ്പൻ' എന്ന് വിളിക്കുന്ന ചിറയിൻകീഴ് മാമം പ്ലാക്കോട്ട് കോണം ചരുവിള വീട്ടിൽ രതീഷ് (29)നെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 26 നാണ് കേസിന് ആസ്പദമായ സംഭവം. വെഞ്ഞാറമൂട്, ആറ്റിങ്ങൽ തുടങ്ങി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, ഭവനഭേദനം ഉൾപ്പെടെ അമ്പതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന സ്വർണ മോഷണ കേസിൽ അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ തെളിവെടുപ്പുകൾക്കും രഹസ്യ വിവരശേഖരണത്തിനുമൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ രതീഷിൽ നിന്ന് മോഷണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള നിരവധിയേറെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപകാലത്ത് നടന്ന മറ്റു മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ IPS ന്റെ നിർദേശപ്രകാരം പുനലൂർ ഡി.വൈ.എസ്.പി. ഷെരീഫ്, കടയ്ക്കൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ, സി.പി.ഒ.മാരായ ശ്യാം, സുധീർ, ഹരി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Social Plugin