ഓണത്തോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തി. 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും. Time & Calendars
2026 ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവ്വീസുകൾ...
ബെംഗളൂരു – കോഴിക്കോട് (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ)(SF)
ബെംഗളൂരു – മലപ്പുറം(SF)
ബെംഗളൂരു – തൃശൂർ (3 സൂപ്പർ ഡീലക്സ്)(S/Dlx)
ബെംഗളൂരു – എറണാകുളം (4 സർവീസുകൾ ഉൾപ്പെടെ 3 (S/Dlx) 1 Multi Axle AC)
ബെംഗളൂരു – ആലപ്പുഴ (S/Dlx)
ബെംഗളൂരു – കൊല്ലം (S/Dlx)
ബെംഗളൂരു – കൊട്ടാരക്കര (S/Dlx)
ബെംഗളൂരു – പുനലൂർ (S/Dlx)
ബെംഗളൂരു – ചേർത്തല (S/Dlx)
ബെംഗളൂരു – ഹരിപ്പാട് (S/Dlx)
ബെംഗളൂരു – കോട്ടയം (2 സർവീസുകൾ) (S/Dlx)
ബെംഗളൂരു – കണ്ണൂർ (4 സ്പെഷ്യൽ ഫാസ്റ്റ്) (SF)
ബെംഗളൂരു – പയ്യന്നൂർ (S/Dlx)
ബെംഗളൂരു – കാഞ്ഞങ്ങാട് (S/Dlx)
മൈസൂരു – കണ്ണൂർ (2 സ്പെഷ്യൽ ഫാസ്റ്റ്) (SF)
മൈസൂരു – എറണാകുളം(SF)
മൈസൂരു – തൃശൂർ(SF)
ബെംഗളൂരു – തിരുവനന്തപുരം (S/Dlx)City & Local Guides
ചെന്നൈ – തിരുവനന്തപുരം(S/Dlx)
ചെന്നൈ – എറണാകുളം (Multi Axle AC)
2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക്:
കോഴിക്കോട് – ബെംഗളൂരു (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ) (SF)
മലപ്പുറം – ബെംഗളൂരു (SF)
തൃശൂർ – ബെംഗളൂരു (3 സൂപ്പർ ഡീലക്സ്)
എറണാകുളം – ബെംഗളൂരു (4 സർവീസുകൾ (3 S/Dlx) (1 Multi Axle AC)
ആലപ്പുഴ – ബെംഗളൂരു (S/Dlx)Time & Calendars
കൊല്ലം – ബെംഗളൂരു (S/Dlx)
പുനലൂർ – ബെംഗളൂരു (S/Dlx)
കൊട്ടാരക്കര – ബെംഗളൂരു (S/Dlx)
ചേർത്തല – ബെംഗളൂരു (S/Dlx)
ഹരിപ്പാട് – ബെംഗളൂരു (S/Dlx)
കോട്ടയം – ബെംഗളൂരു (2 സർവീസുകൾ) (S/Dlx)
കണ്ണൂർ – ബെംഗളൂരു (4 സ്പെഷ്യൽ ഫാസ്റ്റ്) (SF)
പയ്യന്നൂർ – ബെംഗളൂരു (S/Dlx)
കാഞ്ഞങ്ങാട് – ബെംഗളൂരു (S/Dlx)
കണ്ണൂർ – മൈസൂരു (2 സ്പെഷ്യൽ ഫാസ്റ്റ്) (SF)
എറണാകുളം – മൈസൂരു (SF)
തൃശൂർ – മൈസൂരു (SF)
തിരുവനന്തപുരം – ബെംഗളൂരു (S/Dlx)
തിരുവനന്തപുരം – ചെന്നൈ (S/Dlx)
എറണാകുളം – ചെന്നൈ (S/Dlx)
എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കൂടാതെ സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഓണാവധിക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിനും സീറ്റ് ഉറപ്പാക്കുന്നതിനുമായി യാത്രക്കാർ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി. അഭ്യർത്ഥിക്കുന്നു. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് കൂടുതൽ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.


Social Plugin