6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

വിദ്യാർഥി പ്രതിഭാസംഗമം നടത്തി.

ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിദ്യാർഥി പ്രതിഭാ അനുമോദനവും സഹായ പദ്ധതികളുമുൾപ്പെട്ട കരുത്തായ് കരുതലായ് പദ്ധതിയും പള്ളിക്കലിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് മടവൂർ അനിൽ അധ്യക്ഷനായി.

ഓണക്കോടികൾ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പനും, വിദ്യാർഥി പ്രതിഭാ പുരസ്‌കാരങ്ങൾ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ.യും നൽകി.

ഒ.എസ്.അംബിക എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, ജില്ലാപ്പഞ്ചായത്തംഗം ടി.ബേബി സുധ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, ഭാരവാഹികളായ തട്ടത്തുമല ജയചന്ദ്രൻ, ഡി.സ്മിത, എം.ഷാജഹാൻ, സജീബ് ഹാഷിം, അടുക്കൂർ ഉണ്ണി എന്നിവർ പങ്കെടുത്തു.

Ad Code

Responsive Advertisement