കിളിമാനൂരിൽ 4 ലിറ്റർ ചാരായവും, 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പുളിമാത്ത് സ്വദേശിയായ രാജീവിന്റെ (54) വീട്ടിൽ നിന്നുമാണ് ചാരായവും കോടയും പിടികൂടിയത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
കിളിമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപക്.ബി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സുധീർഖാൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ സജികുമാർ, സജീർ, സിവിൽ എക്സൈസ് ഓഫീസർ ഹാഷിം, വിഷ്‌ണു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഹരീഷ് എന്നിവർ പങ്കെടുത്തു.
Social Plugin