ദുബൈ :യുഎ ഇ ൽ അനധികൃതമായി യാത്രാ താമസരേഖകൾ ഇല്ലാതെ കഴിയുന്നവർക്ക് പിഴ അടക്കാതെ രാജ്യം വിടാൻ സൗകര്യം ചെയ്യുന്ന പൊതുമാപ്പ് സംവിധാനം പൂർണമായി ഉപയോഗപ്പെടുത്തുന്നതിനായി പ്രവാസി സമൂഹത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന ഹെൽപ്പ് ഡസ്ക്കിന് ദുബൈ കെ എം സി സി യിൽ കെ എം സി സി പ്രവർവത്തകൻമാരുടെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ തുടുക്കമായി.... ദുബൈ ഇന്ത്യൻ കോൺസുൽ ബിജേന്ദ്ര സിംങ്ങ് [HOC ]ഹെൽപ്പ് ഡസ്ക് ഉൽഘാടനം ചെയ്തു. UAE കെ എം സി സി ജനറൽ സെക്രടറി പി കെ അൻവർ നഹ പൊതു മാപ്പു കാര്യങ്ങൾ വിശദീകരിച്ചു ദുബൈ കെ എം സി സി സംസ്ഥാന ജില്ലാ ഭാരവാഹികൾ ഹെൽപ് ഡസ്‌ക് പ്രവർത്തന ചർച്ചയിൽ പങ്കാളികളായി... മണ്ഡലം തലങ്ങളിൽ ഹെൽപ് ഡസ്ക്കുകൾ രൂപീകരിച്ച് വിപുലമായ സംവ്വിധാനങ്ങളുമായി രണ്ടു മാസം നീണ്ടുനിൽക്കുന്ന പൊതുമാപ്പ് കാലയളവിൽ കെ എം സി സി ഹെൽപ്പ് ഡസ്ക്ക് പ്രവർത്തനം ദുബായിയിൽ സജീവമാകും
Social Plugin