ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ പേഴ്സണൽ സ്റ്റാഫ്അംഗം അജയനാണ് വയലുകൾ നികത്തുന്നത്എന്നാണ് പരാതിയിൽ പറയുന്നത്.....
രാത്രികാലങ്ങളിലും ഒഴിവ ദിവസങ്ങളിലുമാണ് നികത്തൽ നടക്കുന്നത് ബിൽഡിങ് വേസ്റ്റും കരമണ്ണും ഉപയോഗിച്ച് ദിവസവും നൂറുകണക്കിന് ലോഡണ് ടിപ്പറുകളിൽ എത്തിച്ച് ജെസിബി ഉപയോഗിച്ച് വയൽ നികത്തിയത്.....
ഗ്രാമപഞ്ചായത്തിലെ മൂന്നു നാല് വാർഡുകളുമായി അതിർത്തി പങ്കിടുന്ന ഇടൺനില ഏലയിൽ 50 ഏക്കറോളം നെൽവയലുകൾ ഉണ്ട് അതിൽ ഇപ്പോൾ നാലിൽ ഒന്ന് വയലുകളിൽ മാത്രമാണ് നെൽകൃഷിയുള്ളത് തരിശായി കിടക്കുന്ന വയലുകൾ പരിസരവാസിയും അടൂർ പ്രകാശ് എംപിയുടെ പേഴ്സണൽ അസിസ്റ്റന്റ് അംഗംവുമായ അജയൻ വയലുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഘട്ടം ഘട്ടമായി നികത്തിയെടുക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്
ഒരേക്കറോളം വയലുകൾ ഇതുവരെ നികത്തിയിട്ടുണ്ട്..... കൂടുതൽ വയൽ നികത്തുന്നതിന് വേണ്ടി അതിർത്തി പാറയും കോൺക്രീറ്റും കേട്ടി തിരിച്ചിരിക്കുകയാണ്.
അധികാര സ്വാധീനം ഉപയോഗിച്ച് താലൂക്ക് വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണ് വയൽ നികത്തിന്ന് നാട്ടുകാർ ആരോപിച്ചു....
ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം പ്രവർത്തകർ കൊടികുത്തിയെങ്കിലും പിറ്റേന്ന് കോടി കാണാതാവുകയായിരുന്നു.
ഇടമൻ നില എലയുടെ വിവിധ പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ വയലും നീർച്ചാലും മണ്ണിട്ട് നികത്തിയത് മൂലം... ചെറിയ മഴകളിൽ പോലും പ്രദേശത്തെ വയലുകളിൽ വെള്ളം കയറി വ്യാപകമായി കൃഷി നാശം പതിവാണ്...
രാഷ്ട്രീയ പാർട്ടികളുടെയും ഉദ്യോഗസ്ഥ വിഭാഗത്തിന്റെയും ഒത്താശയോടെയാണ് വയൽ നികത്ത് നിന്ന് പ്രദേശത്തെ കർഷകൻ നാട്ടുകാരും ആരോപിച്ചു നാവായിക്കുളം കൃഷി ഓഫീസിലും വില്ലേജിലും നിരവധി തവണ പരാതി കൊടുത്തെങ്കിലും ഇതുവരെ യാതൊരുവിധ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു
നികത്തിയ വയൽ പൂർവസ്ഥിതിയാക്കുന്നതിനുള്ള നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരുടെ ആവശ്യം.
Navakeralaayur
Social Plugin