പെരും കള്ളനായ അഞ്ചൽ ചണ്ണപ്പേട്ട മരുതി വിള പുത്തൻവീട്ടിൽ വെള്ളം കുടി ബാബു എന്ന് വിളിക്കുന്ന ബാബുവിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ആയൂർ കമ്പങ്കോട് മാപ്പിള വീട്ടിൽ ജേക്കബ് എം. കെ. യുടെ വീട്ടിലാണ് ഇന്ന് ഉച്ചയ്ക്ക് 2.15 ഓട് കൂടി മോഷണശ്രമം നടന്നത്.
വീട്ടുടമസ്ഥനായ ജേക്കബും ഭാര്യയും കൊല്ലത്തുള്ള ബന്ധുവിന്റെ മരണത്തിന് പോയിരുന്നു. ഈ സമയത്താണ് മോഷണശ്രമം നടന്നത്.
ദുബായിലുള്ള മകൾ മൊബൈൽ ഫോണിലൂടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധി ച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മോഷണം നടക്കുന്നത് ലൈവ് ആയി കാണുന്നത്.
തുടർന്ന് നാട്ടിലുള്ള അച്ഛനെ വിവരം അറിയിപ്പിച്ചു. ജേക്കബ് പഞ്ചായത്ത് അംഗമായ ലാലിയെയും പ്രദേശവാസികളെയും ഉടൻ തന്നെ വിവരം അറിയിച്ചു.
നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കള്ളനെ കയ്യോടെ പിടികൂടിയത്.
വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലും ഷെഡിന്റെ ലോക്കും ഇയാൾ പൊളിച്ചു.
കൊടുവാൾ, ചുറ്റിക, വാള് തുടങ്ങിയ സാധനങ്ങളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു.
പഞ്ചായത്ത് മെമ്പറും നാട്ടുകാരും ചേർന്ന് പോലീസിനെ വിവരം അറിയിപ്പിച്ചു. കൊട്ടാരക്കര പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇയാൾക്ക് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകൾ ഉണ്ട്.
അഞ്ചൽ, ചടയമംഗലം, ഏരൂർ, കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
ജയിൽ ശിക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.


Social Plugin