ആലം കോട് ഗവ. വി.എച്ച്.എസ്.എസ്-ൽ ആധുനിക ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം.
കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ ₹1.3 കോടി രൂപ ചെലവിൽ നിർമ്മിച്ച ആലം കോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആധുനിക ലാബ് മന്ദിരം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ ശ്രീമതി ഒ. എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ, വിദ്യാഭ്യാസപ്രവർത്തകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, നാട്ടുകാർ, വിദ്യാർത്ഥികൾ എന്നിവർ ആവേശപൂർവ്വം പങ്കെടുത്തത് ഈ ചടങ്ങിനെ നാടിൻ്റെ മഹോത്സവമാക്കി മാറ്റി.
വിദ്യാഭ്യാസ പുരോഗതിയുടെയും സാമൂഹിക ഐക്യത്തിന്റെയും പ്രതീകമായി ഈ ദിനം നമ്മുടെ മനസ്സിൽ എന്നും അഭിമാനത്തോടെ ഓർമ്മിക്കപ്പെടും.
പരിപാടി വിജയകരമാക്കാൻ നേരിട്ടും പരോക്ഷമായും സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.
നിജാസ്
ചെയർമാൻ
സ്വാഗതസംഘം - ഫിനാൻസ് കമ്മിറ്റി.


Social Plugin