6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

തിരുവനന്തപുരത്ത് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ ഡ്രൈവർ.


തിരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ ഡ്രൈവർ. കഴിഞ്ഞ ശനിയാഴ്ച പേരൂർകടയ്ക്കും വഴയിലയ്ക്കും ഇടയിലാണ് സംഭവം നടന്നത്. അബോധാവസ്ഥയിലായ കൃഷ്ണകുമാർ എന്ന രോഗിയുമായി വട്ടപ്പാറ എസ്‍യുടി ആശുപത്രിയിൽ നിന്ന് പോയ ആംബുലൻസിന് മുന്നിലാണ് തടസ്സമുണ്ടാക്കിയത്.

ശനിയാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. തിരുവനന്തപുരം എസ്കെ ആശുപത്രിയിലേക്ക് ഡയാലിസിസിനായാണ് രോഗിയുമായി ആംബുലൻസ് പുറപ്പെട്ടത്. ഏറെ നേരം മാർഗ തടസ്സമുണ്ടാക്കിയാണ് കാർ ആംബുലൻസിനെ പോകാൻ അനുവദിച്ചത്. ഹോണ്‍ പലതവണ അടിച്ചിട്ടും കാർ വഴിമാറി കൊടുത്തില്ല. ആംബുലൻസ് അധികൃതർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി.

Ad Code

Responsive Advertisement