6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

പണയംവെച്ച സ്വർണം തിരിച്ചെടുത്തു കൊടുത്തില്ല; വർക്കലയിൽ ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേൽപിച്ചു


വർക്കല: തിരുവനന്തപുരം വർക്കലയിൽ ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേൽപിച്ചു. വട്ടപ്ലാമൂട് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന മഡഗാസ്കർ ഹോട്ടൽ ഉടമ വാസുദേവൻ (56) നെയാണ് തൊഴിലാളിയായ നഗരൂർ കടവിള സ്വദേശി വിജയൻ കുത്തിപ്പരിക്കേൽപ്പിച്ചത്.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഉറങ്ങാൻ കിടന്ന വാസുദേവനെ ഹോട്ടലിന്റെ പിൻഭാഗത്തെ വാതിൽ തള്ളിത്തുറന്ന് അതിക്രമിച്ചു കയറിയ വിജയൻ ആക്രമിക്കുകയായിരുന്നു. സംഭവശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഹോട്ടലിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി.

വിജയന്റെ സ്വർണ്ണ ഏലസ് ഒരു അത്യാവശ്യ ഘട്ടത്തിൽ വാസുദേവൻ പണയം വച്ചിരുന്നതായും ഇത് തിരികെ എടുത്ത് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നുള്ള വാസുദേവന്റെ മകൾ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് കേസെടുത്തു. വയറിന് ആഴത്തിൽ മുറിവേറ്റ വാസുദേവൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Ad Code

Responsive Advertisement