6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ആർഎസ്പിയുടെത് വേറിട്ട ഇടതുപക്ഷ ശബ്ദം:എൻ കെ പ്രേമചന്ദ്രൻ.

 തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയും വർഗീയ പ്രീണനത്തിനെതിരെയും ശബ്ദമുയർത്തുന്ന നേരിന്റെ പാതയിലുള്ള യഥാർത്ഥ ഇടതുപക്ഷം ആർഎസ്പി മാത്രമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു.കേന്ദ്രസർക്കാറിന് വർഗീയതയും കേരള സർക്കാരിന് തൊഴിലാളി വിരുദ്ധ നിലപാടുകളും മാത്രമാണ് മുഖമുദ്ര .തൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്താനും തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ പോരാടുന്നതിനും വേണ്ടി താൻ ESI ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് തൊഴിലാളികൾക്ക് അനുകൂലമായുള്ള തന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണെന്നുംപ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. നാവായിക്കുളം എൻഎസ്എസ് കരയോഗ ഹാളിൽ ജന്മനാട് നൽകിയ സ്നേഹനിർഭരമായ ഊഷ്മള വരവേൽപ്പ് ഏറ്റുവാങ്ങിക്കൊണ്ട് ആർഎസ്പിയിൽ ചേർന്ന 28 പുതിയ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രൻ. ചടങ്ങിൽ ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ഡോ.കെ ബിന്നി അധ്യക്ഷനായിരുന്നു. സമ്മേളനം ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ.എ അസീസ്എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർഎസ്പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ആർ വൈ എഫ് ദേശീയ പ്രസിഡന്റ് കോരാണി ഷിബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ചെമ്മരുതി ശശികുമാർ, ജില്ലാ കമ്മിറ്റി അംഗം പുലിയൂർ ചന്ദ്രൻ, ലോക്കൽ സെക്രട്ടറിമാരായ ബൈജു കിഴക്കനേല, ആലുംമൂട്ടിൽ അലിയാര് കുഞ്ഞ്, ആർ വൈ എഫ് മണ്ഡലം സെക്രട്ടറി ബൈജു തെങ്കാഞ്ചി മഠം എന്നിവർ പ്രസംഗിച്ചു.

Ad Code

Responsive Advertisement