6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

'വെളിച്ചത്തിലേക്ക് ' ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു

നാവായിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകനായ സുൽജിത്ത് എസ്.ജി രചനയും സംവിധാനവും നിർവഹിച്ച് സ്കൂൾ നിർമ്മിക്കുന്ന 'വെളിച്ചത്തിലേക്ക് ' എന്ന ഷോർട്ട് ഫിലിമിൻ്റെ ' പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. 

സമകാലിക സമൂഹത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവർക്ക് കൈത്താങ്ങായി ഒരു അധ്യാപകൻ നടത്തുന്ന മാതൃകാപരമായ ഇടപെടലുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. 

സ്കൂളിലെ കുട്ടികളും അധ്യാപകരും തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ എസ്.ജെ ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ, പി ടി എ പ്രസിഡൻ്റ് ഹാരിസ് എസ് ആർ, സംവിധായകനായ എസ്. ജി സുൽജിത്ത്, അധ്യാപകൻ ആയ ആർ. ബിജു എന്നിവരും അഭിനേതാക്കളായ പ്രണവ്, ദേവനന്ദ, ശിവ , ആര്യ, അനശ്വര എന്നീ കുട്ടികളും പങ്കെടുത്തു...!

Ad Code

Responsive Advertisement