കല്ലറ പാങ്ങോട്: സ്വദേശിയായ മത്സ്യവ്യാപാരിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് പുലിപ്പാറ സജി മൻസിലിൽ ഷാജഹാൻ (കല്ലറ ഷാജി) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.
ഭാര്യയോടൊപ്പം ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയതായിരുന്നു ഷാജഹാൻ. പരിശോധനയ്ക്ക് ശേഷം മടങ്ങാനായി കാറെടുക്കാൻ പാർക്കിംഗ് ഏരിയയിലേക്ക് പോയ ഇയാളെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Social Plugin