6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ചാല സ്വർണ്ണക്കവർച്ച; 6 പേർ പിടിയിൽ

തിരുവനന്തപുരം: ചാലയിലെ കോടികളുടെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ 6 പേർ പിടിയിലായി. ജ്വല്ലറി ഉടമയുമായി അടുത്ത ബന്ധമുള്ളവര്‍ തന്നെ മുഖ്യസൂത്രധാരന്മാരെന്ന് പൊലീസ് വ്യക്തമാക്കി. വയനാട് പടിഞ്ഞാറത്തറയില്‍ നിന്നും 4 പേരെയും ഗൂഢാലോചനയിൽ ഉൾപ്പെട്ട 2 പേരെ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണയുടെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. വയനാട്ടില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പൊലീസ് സംഘം വളഞ്ഞെങ്കിലും, ഒരാള്‍ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിന്ന് 450 ഗ്രാം സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്..

Ad Code

Responsive Advertisement