ചിറയിൻകീഴ് പഠിപ്പിച്ച വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിലൂടെ അവസാന സന്ദേശം പങ്കുവെച്ചതിന് പിന്നാലെ ഏവിയേഷൻ ട്രെയിനർ ട്രെയിൻ തട്ടി മരിച്ചു. ഏഴ് വർഷമായി കഴക്കൂട്ടം കുളത്തൂരിൽ വായ്ക്ക് താമാസിക്കുന്നു കിളിമാനൂർ , വെള്ളലൂരിൽ കിളിവീട്ടിൽ ജോഷ്മിൻ (36) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. ശാർക്കര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്.
മരണത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സന്ദേശം ഏറെ ശ്രദ്ധേയമായി. താൻ പോകുകയാണെന്ന് അറിയിക്കുന്നതിനൊപ്പം ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുതെന്നും അച്ഛനെയും അമ്മയെയും സ്നേഹിക്കണമെന്നും അധ്യാപകരെ ബഹുമാനിക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Social Plugin