ആറ്റിങ്ങൽ :നിരവധി കേസുകളിൽ പ്രതിയായ വെള്ളൂർക്കോണം ക്ഷേത്രത്തിനു സമീപത്തുള്ള തൊടിയിൽ പുത്തൻവീട്ടിൽ രാജൻ മകൻ 28 വയസ്സുള്ള വിഷ്ണു, വെള്ളൂർക്കോണം ക്ഷേത്രത്തിനു സമീപം പണയിൽ വീട്ടിൽ മധു മകൻ 28 വയസ്സുള്ള പക്രു എന്ന് വിളിക്കുന്ന നിധിൻ എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത് 11.11.2026 തീയതി രാത്രി 9 മണിയോടെ ആറ്റിങ്ങൽ മൂന്ന് മുക്കിലുള് ദേവ് റെസിഡൻസി ബാറിലെ വെയിറ്ററായ നഗരൂർ വില്ലേജിൽ നേടും പറമ്പ് ദേശത്ത് നന്തായി വനം മേൽ തോട്ടത്തിൽ വീട്ടിൽ മകൻ 41 വയസ്സുള്ള പ്രജീഷിനെ മർദ്ധിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രജീഷിന്റെ കയ്യിൽ ഉണ്ടായിരുന്ന 3000 രൂപയുടെ വാച്ച് വലിച്ചു പൊ ട്ടിക്കുകയും ചെയ്തു തുടർന്ന് പ്രജീഷ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ദേവ് റെസിഡൻസി ബാറിന്റെ മുൻവശത്ത് നിന്ന് പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവും നിധിനും ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലെ പ്രതിയാണ് ആറ്റിങ്ങൽISHO ശ്രീജേഷ് വി കെ സബിൻസ്പെക്ടർമാരായ സുദർശനൻ കെഎസ്,ശ്രീകുമാർ അരുൺ സുന്ദർ, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.


Social Plugin