ആറ്റിങ്ങൽ: ആലംകോട് മണനാക്ക് റോഡിൽ ഗുരുനാഗപ്പൻകാവ് ജംഗ്ഷന് സമീപം മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പെരുംകുളം, കണ്ണങ്കര, ചരുവിള പുത്തൻ വീട്ടിൽ രവീന്ദ്രന്റെ മകൻ വിനോദ് (43) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് അപകടം. മണനാക്ക് ഭാഗത്തുനിന്നും വന്ന മീൻ ലോറിയും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Social Plugin