6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കുളിക്കാൻ പോയ മകളെ അന്വേഷിച്ചു എത്തിയ അമ്മ കണ്ടത് മകൾ അബോധാവസ്ഥയിൽ.

22 കാരിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിൽ കേസ് എടുത്ത് പോലീസ് .

 കടയ്ക്കലിൽ 22 വയസുകാരിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 ഇന്നലെയാണ് വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ അനന്യ പ്രിയ എന്ന പെൺകുട്ടി മരിച്ചത്. തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം..

അതേസമയം കടയ്ക്കൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
അനന്യ പ്രിയയും അമ്മ ബിന്ദുവും മാത്രമാണ് കടയ്ക്കലിലെ വീട്ടിൽ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോയ പെൺകുട്ടി അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് അന്വേഷിച്ചെത്തിയ അമ്മ ബിന്ദു കതകിൽ മുട്ടിയിട്ടും തുറന്നില്ല. ഇതോടെ കതക് തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന മകളെ കണ്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാട്ടുകാർ ഉൾപ്പെടെ എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പെൺകുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. തൂങ്ങി മരണമെന്നാണ് പോസ്റ്റ് മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. എന്നാൽ കയറോ, തുണിയോ തുടങ്ങി തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവ അഴിച്ചു മാറ്റിയതാകാം എന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Ad Code

Responsive Advertisement