6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

നാവായിക്കുളം ഡീസന്റ്മുക്കിൽ അജ്ഞാത ജീവിയുടെ ആക്രമണം

കല്ലമ്പലം :ഡീസന്റ്മുക്ക് പാറചേരി ഷമീന മൻസിലിൽ അയിഷാ ബീവിയുടെ 30 ഓളം കോഴികളാണ് അജ്ഞാത ജീവിയുടെ അക്രമണത്തിന് ഇരയായത്. ഇന്നലെ അർദ്ധ രാത്രിയോട് കൂടിയായിരുന്നു സംഭവം.കോഴി ഷെഡിന്റെ ഷീറ്റ് തകർത്താണ് അജ്ഞാത ജീവി കൂട്ടിനുള്ളിൽ പ്രേവേശിച്ചത്.30 ഓളം കോഴികളെ കടിച്ചു കൊന്നു.രണ്ട് ദിവസം മുൻപ് ഡീസന്റ് മുക്ക് സ്വദേശിനി രുക്മിണിയുടെ വീട്ടിലെ 50 ഓളം വളർത്തു കോഴികളെ അജ്ഞാത ജീവി ആക്രമിച്ചു കൊലപെടുത്തിയിരുന്നു.ഡീസന്റ്മുക്ക്, കപ്പൻവിള, കുടവൂർ മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഡീസന്റ്മുക്ക് മേഖലയിലെ തെരുവ് നായ ശല്യത്തിന് എതിരെ ഡീസന്റ് മുക്ക് റസിഡന്റ്അസോസിയേഷൻ ഭാരവാഹികൾ നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകി എങ്കിലും, യാതൊരു വിധ നടപടികളും എടുത്തില്ല എന്ന് ആക്ഷേപം ഉണ്ട്..

Ad Code

Responsive Advertisement