6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധം

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം രാവിലെ വൃദ്ധവയോധികയായ സ്ത്രീയുടെ വീട്ടിൽ കയറി അക്രമം നടത്തുകയും നിത്യോപയോഗ സാധനങ്ങൾ കിണറ്റിൽ ഇടുകയും ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ട് കോൺഗ്രസിന്റെ ജനപ്രതികൾ ബ്ലോക്ക് പഞ്ചായത്ത് പടിക്കലിൽ ധർണാ സമരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയ കാലം മുതൽ തന്നെ ധിക്കാരപരമായ നടപടികളും സഹ മെമ്പർമാരെ കയ്യേറ്റം ചെയ്യുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് . ബ്ലോക്ക് പഞ്ചായത്തിന്റെ ദൈനംദിക കാര്യങ്ങൾ ഇടപെടാതെ സ്വന്തം പ്രൊഫഷണൽ മാത്രം ഊന്നൽ നൽകുകയും അതിൻറെ ഭാഗമായിട്ടാണ് ഈ ആക്രമണം നടന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. 

വൈസ് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കാത്ത പക്ഷം ശക്തമായ തുടർ സമരങ്ങൾ കോൺഗ്രസ് ജനപ്രതികളുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ചേരുകയും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകുവാൻ തീരുമാനമെടുക്കുകയും ചെയ്തു.


പാർലമെൻററി പാർട്ടി നേതാവ് ജെ സജി കുമാർ അധ്യക്ഷതവഹിച്ച ധർണാസമരത്തിൽ കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് എസ് അനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ നിഹാസ് ,അഫ്സൽ എസ് ആർ, എ ജെ ജിഹാദ്, ബൻഷ ബഷീർ എന്നിവർ സംസാരിച്ചു. കുമാരി ശോഭ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Ad Code

Responsive Advertisement