വർക്കല:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് വിഷൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച സർഗ്ഗചിത്ര ഫിലിം ഫെസ്റ്റിവലിൽ നാവായിക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ബി.എസ്. ദേവനന്ദ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ മലയാളം അധ്യാപകനായ എസ്. ജി സുൽജിത്ത് തിരക്കഥയും സംവിധാനവും നിർമ്മാണവും നിർവഹിച്ച വെളിച്ചത്തിലേക്ക് എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്.
Social Plugin