കിളിമാനൂർ ::വയോധികയെ വീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീജ ഉണ്ണികൃഷ്ണൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികൾ ജനറൽ കമ്മിറ്റി യോഗം തടസ്സപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം മാറ്റിവെച്ചു.
കഴിഞ്ഞമാസം ഓഗസ്റ്റ് 11ന് സിപിഎം ഏരിയ കമ്മിറ്റി അംഗവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന അന്തരിച്ച സത്യവൃതന്റെ കിളിമാനൂർ കുന്നുമ്മേലിലെ വീട്ടിൽ സിപിഎം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനാധിപത്യ മഹിള അസോസിയേഷന്റെ കിളിമാനൂർ ഏരിയ പ്രസിഡന്റുമായ ഡി ശ്രീജ ഉണ്ണികൃഷ്ണൻ വീട്ടിൽ കയറി അക്രമം നടത്തി. അന്നേദിവസം രാവിലെ 6:30ന് കാറിൽ എത്തിയ ശ്രീജ ഉണ്ണികൃഷ്ണൻ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി അതിനുശേഷം അന്തരിച്ച സിപിഎം നേതാവ് സത്യവ്രതന്റെ ഭാര്യയെ കയ്യേറ്റം ചെയ്യുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അക്രമത്തിൽ ഇരയായ രാധ 70 വയസ്സ് കിളിമാനൂർ പോലീസ് മുമ്പാകെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസിലെ 6 അംഗങ്ങൾ ഓഗസ്റ്റ് 30ന് വൈസ് പ്രസിഡന്റിന് എതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ അംഗങ്ങൾ പങ്കെടുക്കാതിരുന്നതിനാൽ ചർച്ചചെയ്യാൻ സാധിച്ചില്ല. ഇന്ന് നടന്ന ബ്ലോക്ക് പഞ്ചായത്തിന്റെ സാധാരണ യോഗം കോൺഗ്രസ് അംഗങ്ങളായ ജെ സജികുമാർ,എ നിഹാസ്, റ്റി എസ് ശോഭകുമാരി,എ.ജെ ജിഹാദ്,എസ്.ആർ അഫ്സൽ, ബാൻഷാ ബഷീർ തുടങ്ങിയവർ തടസ്സപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് യോഗം മാറ്റിവെച്ചു.
Social Plugin