6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

നിലത്ത് വീണുരുണ്ട് നെഞ്ചിലിടിച്ച് പൊട്ടിക്കരഞ്ഞ് കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ



ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് നാടകീയ സംഭവംങ്ങൾ പഞ്ചായത്തിൽ അരങ്ങേറിയത്. 2022 ലെ ഓണക്കാലക്ക് കല്ലമ്പലത്ത് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്വകാര്യ ഏജൻസിയുമായി ചേർന്ന് സംഘടിപ്പിച്ച ഹരിത ഹൃദയം ഫെസ്റ്റുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്. ഈ മേള അഴിമതി മേളയാണ് എന്ന് ഈയിടെ വിജിലൻസ് കണ്ടെത്തിയുരുന്നു. മേളയിൽ ഉണ്ടായിരുന്ന 24 സ്റ്റാളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് പിരിച്ചത്. കൂടാതെ കുടുംബശ്രീയെ ഉപയോഗിച്ച് കൂപ്പൺ വെച്ചും ലക്ഷങ്ങൾ പിരിച്ചിരുന്നു. ഈ കണക്ക് ഇതുവരെയും പഞ്ചായത്ത് കമ്മറ്റിയിൽ വെച്ച് അംഗീകാരം വാങ്ങിയിരുന്നില്ല. എന്നാൽ സകർമ്മയിൽ ഫെബ്രുവരി മാസത്തിൽ നടത്തിയ പഞ്ചായത്ത് കമ്മിറ്റിയിൽ കണക്ക് അവതരിപ്പിച്ചതായി രേഖയുണ്ടാക്കി. ഇത് പ്രസിഡൻ്റിൻ്റെ ചേമ്പറിൽ വെച്ച് എൽഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്തു. ലക്ഷക്കണക്കിന് രൂപ ഒഴുകിയ മേളയിൽ 187770 രൂപ മാത്രം വരവായും 275000 രൂപ ചെലവായും 87 250 രൂപ അധികമായി ചെലവ് എന്ന് കാട്ടിയുമാണ് തട്ടിക്കൂട്ട് കണക്ക് പ്രസിഡൻ്റ് അവതരിപ്പിച്ചതായി രേഖയുണ്ടാക്കിയത്. എന്നാൽ കുടുംബശ്രീ യിൽ 9 വാർഡുകളിൽ നിന്ന് പിരിച്ച 96500 രൂപ മാത്രമാണ് വരവായി രേഖപ്പെടുത്തിയത്. ബാക്കി 9 വാർഡുകളിൽ നിന്നുള്ള ലക്ഷത്തോളം രൂപ പഞ്ചായത്ത് അംഗങ്ങൾ രേഖാമൂലം പ്രസിഡൻ്റിന് കൈമാറി എങ്കിലും ആ തുക , മേളയിലെ സ്റ്റാളുകളിൽ നിന്നും പിരിച്ച തുക ഒന്നും കണക്കിൽ വന്നില്ല. ഇതുവായി ബന്ധപ്പെട്ട് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ വിലാസിനി പ്രസിഡൻ്റിനോട് അന്വേഷിച്ചപ്പോൾ പട്ടികജാതിക്കാരിയായ ചെയർപേഴ്സണെ ജാതി പേര് വിളിച്ച് മർദിക്കാനാണ് ഷിബുലാൽ ശ്രമിച്ചത്. ഇത് അവിടെ ഉണ്ടായിരുന്ന എൽഡിഎഫ് ജനപ്രതിനിധികളും , മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ സുഭാഷ് അടക്കമുള്ളവർ തടഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റ് ചേംബറിലെ പുറകിലെ വാതിൽ വഴി സെക്രട്ടറിയുടെ റൂമിലേക്ക് കടക്കുകയും , മറ്റുള്ളവർ അവിടേക്ക് എത്തിയപ്പോൾ തനിക്ക് മർദ്ദനമേറ്റതായി വിളിച്ച് പറഞ്ഞ് പ്രസിഡൻ്റ് തറയിൽ കിടന്ന് നെഞ്ചത്ത് അടിച്ച് അലറി വിളിക്കുകയായിരുന്നു. ഇതിൻ്റെ എല്ലാ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് കല്ലമ്പലം എസ്എച്ച്ഒ സ്ഥലത്ത് എത്തി പ്രസിഡൻ്റിനെ " വിദഗ്ദ " ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. പരാതി വ്യാജമായതിനാൽ തന്നെ പൊലീസ് ആർക്ക് എതിരെയും കേസ് എടുത്തിട്ടില്ല . എന്നാൽ ജാതിപേര് വിളിച്ച് ആക്ഷേപിച്ചതിൽ പ്രസിഡൻ്റിന് എതിരെ കേസ് എടുക്കണമെന്ന് സിഡിഎസ് ചെയർപേഴ്സൺ വിലാസിനി ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ അറിയാനായി വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകു

https://chat.whatsapp.com/KtdtWvLVlkeCVVlO23eMiY

Ad Code

Responsive Advertisement