6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കല്ലമ്പലത്തു റംബൂട്ടന്റെ കുരു തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.


കല്ലമ്പലം : കല്ലമ്പലം കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആറ് മാസം പ്രായമുള്ള ആദവാണ് മരണപെട്ടത്.ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ കുട്ടികൾ റംബൂട്ടൻ എടുത്തു തൊലികളഞ്ഞ ശേഷം കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുക ആയിരുന്നു. ഉടൻതന്നെ കുട്ടി അത് വിഴുങ്ങി. ഈ സമയം അമ്മ അടുക്കളയിൽ ആയിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി കുട്ടി വെപ്രാളം കാണക്കുന്നതാണ് കണ്ടത്.കുട്ടിയെ ഉടൻ തന്നെ മാതാവും ബന്ധുക്കളും ചേർന്ന് KTCT ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാന്റെ കുരു പുറത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസം എടക്കാൻ കഴിയാത്തതിനാൽ കൃത്രിമ ശ്വാസം നൽകി ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ തിരുവനന്തപുരം SAT ആശുപത്രിയിൽ എത്തിച്ചു. അവിടെ ഡോക്ടർ പരിശോധിച്ച് ICU വിൽ അഡ്മിറ്റ്‌ ചെയ്തു. ഡോക്ടർമാർ സാധ്യമായതെല്ലാം ജീവൻ രക്ഷിക്കുവാൻ വേണ്ടി ചെയ്തെങ്കിലും ഇന്ന് വെളിപ്പിന് കുട്ടി മരണ പ്പെടുകയായിരുന്നു.നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ആണ് ഉള്ളത്.കല്ലമ്പലം പോലീസ് കേസ് എടുത്തു അന്വഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു പോസ്റ്റുമോർട്ടും പരിശോധന നടത്തി കുട്ടിയുടെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

Ad Code

Responsive Advertisement