നാവായിക്കുളം ചെമ്മരുതി പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്നതും നാഷണൽ ഹൈവേയിൽ നിന്ന് ആരംഭിച്ച് ആശാരി മുക്കിൽ അവസാനിക്കുന്നതുമായ റോഡിൽ
ആണ്ടു മൂല മലച്ചിറ റോഡിൻ്റെയും
ആണ്ടു മൂല ആലുംകുന്ന് ലക്ഷം വീട് റോഡിൻ്റെയും ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്
വാർഡ് മെമ്പർ പൈവേലിക്കോണം ബിജുവിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു
പതിനെട്ടിൽ പരം സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ ആണ് ഇത് വഴി നിത്യവും കടന്ന് പോകുന്നത് എന്നാൽ റോഡ് തകർന്നതോടെ കാൽ നടയാത്ര പോലും ദുഷ്കരമായ സാഹചര്യത്തിലാണ്
നാവായിക്കുളം പഞ്ചായത്തിലെ 19, 22,17, 18 വാർഡുകളിലൂടെ കടന്ന് പോകുന്ന ഈ റോഡിൻ്റെ ഭാഗത്ത് താമസിക്കുന്നവരും പരിസരവാസികളും വലിയ ദുരിതത്തിലാണ്
ജില്ല പഞ്ചായത്തിൻ്റെ കീഴിൽ ഉള്ള റോഡിൽ ആണ്ടു മൂല ആലുംകുന്ന് കോളനി റോഡിൻ്റെ പണിയ്ക്ക് വേണ്ടി ഒന്നര വർഷം മുമ്പ് ടെൻഡർ നടപടി പൂർത്തി ആയതും റോഡ് പണിക്കുള്ള സാധനങ്ങൾ ഇറക്കിയതും ആണ് എന്നാൽ ഇത് വരെയും റോഡ് പണി ആരംഭിച്ചിട്ടില്ല
ഇതിൽ പ്രതിഷേധിച്ചാണ്
നാട്ടുകാർ വാർഡ് മെമ്പറിൻ്റെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചത് നാട്ടുകാരായ വിനോദ് കുമാർ, അനിൽകുമാർ, അജയൻ സദാനന്ദൻ, പ്രഭാകരൻ, പ്രഭ. സുരേഷ്, ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.
റോഡ് പണി അടിയന്തിരമായി ആരംഭിച്ചില്ല എങ്കിൽ
ശക്തമായ സമരപരിപാടിയും ആയി മുന്നോട്ട് പോകും എന്ന് നാട്ടു കാർ അറിയിച്ചു.
Social Plugin