6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കരവാരം പഞ്ചായത്ത് വഞ്ചിയൂർ ഹോമിയോ ഡിസ്പൻസറിയിൽ അഴിമതി ആരോപിച്ച് എൽ.ഡി.എഫ് ന്റെ നേതൃത്വത്തിൽ ധർണ്ണ

വഞ്ചിയൂർ ഹോമിയോ ഡിസ്പൻസറിക്ക് വാങ്ങുന്നമരുന്നുകൾ സ്വകാര്യ പ്രാക്ടീസ് നടത്തി ധനസമ്പാദനം നടത്തുന്നുവെന്ന് ആരോപിച്ചു എൽ.ഡി.എഫ് ന്റെ നേതൃത്വത്തിൽ ഹോമിയോ ഡിസ്പൻസറിക് മുൻപിൽ ധർണ്ണ നടത്തി. മുൻ കാലങ്ങളിൽ 2, 50,000 രൂപയ്ക് മരുന്നു വാങ്ങിയിരുന്നുവെങ്കിൽ ഇപ്പോഴുള്ള ഡോക്ടർവന്നതിനു ശേഷം 500000 ലക്ഷം രൂപയുടെ മരുന്നു വാങ്ങുകയും അത് പഞ്ചായത്ത് പ്രസിഡന്റും, അറ്റൻഡറുമായി ചേർന്ന് തൊപ്പി ചന്തയെന്ന സ്ഥലത്ത് കെട്ടിടമെടുത്ത് സ്വകാര്യപ്രാക്ടീസ് നടത്തുന്നു എന്നാരോപിച്ചായിരുന്നു ധർണ്ണ , 2020 മുതൽ 6 ലക്ഷം ആയുർവേദ ഡിസ്പൻസറിക്ക് അനുവദിച്ചതിൽ 2 ലക്ഷം വെട്ടിക്കുറച്ചാണ് ഹോമിയോ ഡിസ്പൻസറിക്ക് നൽകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഹോമിയോ ഡോക്ടറേയും, അറ്റൻഡറേയും ഉപയോഗിച് സർക്കാർ ഫണ്ടുപയോഗിച്ച് വാങ്ങുന്ന മരുന്നുകൾ സ്വകാര്യ പ്രാക്ടീസ് നടത്തി ധനസമ്പാദനം നടത്തുന്നത് അഴിമതിയാണെന്ന് ആരോപിച്ചാണ് ധർണ്ണ നടത്തിയത്. കരവാരം ലോക്കൽ കമ്മിറ്റി സെകട്ടറി എസ്.എം.റഫീക്കിന്റെ അദ്ധ്യക്ഷതയിൽ ബി.സത്യൻ Ex MLA ഉദ്ഘാടനം ചെയ്തു. എം. കെ.രാധാകൃഷ്ണൻ , കെ.സുഭാഷ്, രതീഷ്, സജീർ രാജകുമാരി, കെ.ബേബി ഗിരിജ എന്നിവർ സംസാരിച്ചു.

Ad Code

Responsive Advertisement