6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ജെ സി ഐ ആറ്റിങ്ങൽ പ്രസംഗ മൽസരം സംഘടിപ്പിക്കുന്നു

 

കഴിഞ്ഞ 32 വർഷമായി യുവാക്കളുടെ വ്യക്തിത്വ വികസനത്തിനായി ആറ്റിങ്ങലിൽ പ്രവർത്തിച്ചു വരുന്ന ജെ സി ഐ ആറ്റിങ്ങൽ കുട്ടികൾക്കായി പ്രസംഗ മൽസരം സംഘടിപ്പിക്കുന്നു. കുട്ടികളിലെ വേദിയെ അഭിമുഖീകരിക്കാനുള്ള ഭയവും ആത്മ വിശ്വാസക്കുറവും മാറ്റി ആകർഷണീയമായ ആശയവിനിമയ ശേഷിയുള്ള വ്യക്തികളാക്കി മാറ്റുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്‌ നടത്തുന്ന ഈ പരിപാടിയിൽ 8 ആം ക്ലാസു മുതൽ പ്ലസ്‌ 2 വരെയുള്ള കുട്ടികൾക്ക്‌ സൗജന്യമായി പങ്കെടുക്കാം. ഒക്ടോബർ 20 നു ലയൺസ്‌ ഹാളിൽ നടക്കുന്ന മൽസരത്തിൽ ആദ്യ 3 സ്ഥാനങ്ങൾ നേടുന്നവർക്ക്‌ യഥാക്രമം 10000, 5000, 3000 രൂപ ക്യാഷ്‌ അവാർഡിനു പുറമേ 3 പേർക്ക്‌ 1000 രൂപ വീതം പ്രോൽസാഹന സമ്മാനവും ലഭിക്കും. 

മൽസരത്തിൽ പങ്കെടുക്കുന്നവർക്ക്‌ ജെ സി ഐ യുടെ അന്തർ ദേശീയ നിലവാരത്തിലുള്ള എഫക്ടീവ്‌ പബ്ലിക്‌ സ്പീക്കിംഗ്‌ എന്ന സോഫ്റ്റ്‌ സ്കിൽ ട്രെയിനിംഗിൽ പങ്കെടുക്കാനും ആറ്റിങ്ങൽ ജെ സി ഐ അവസരമൊരുക്കും.

മൽസരത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 7306503828, 9846997946

President 
Mohammed anzal ayoob

Ad Code

Responsive Advertisement