6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റ് വഴി, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ


കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിനെ(31)യാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ചേവായൂര്‍ സ്വദേശിനിയായ യുവതിയെ മാട്രിമോണിയല്‍ സൈറ്റ് വഴിയാള്‍ ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് പല തവണ പീഡിപ്പിക്കുകയും തിരികെ നല്‍കാമെന്ന് പറഞ്ഞ് 10 പവന്റെ ആഭരണങ്ങളും ആറ് ലക്ഷം രൂപയും കൈക്കലാക്കിയുമെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയത് ചോദ്യം ചെയ്തപ്പോള്‍ യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് തിരുവനന്തപുരത്ത് ചെന്നാണ് ജിതിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. 

Ad Code

Responsive Advertisement