6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

സർഗാത്മകതയുടെ പുതു വസന്തം തീർത്ത് കെ ടി സി ടി ഹയർ സെക്കൻഡറി സ്കൂളിൽ 'സമന്വയം'25 '.

കല്ലമ്പലം: ലോക വിദ്യാർത്ഥി ദിനമായ ഒക്ടോബർ 15 കെ ടി സി ടി ഹയർ സെക്കൻഡറി സ്കൂളിൽ സമന്വയം '25 ' എന്ന മഹത്തായ പരിപാടിക്ക് സാക്ഷ്യം വഹിച്ചു. 

61 ക്ലാസ് റൂമുകളിലായി 2374 കുട്ടികൾ ഒരേസമയം നിർഭയവും സ്വതന്ത്രവുമായ സർഗാത്മകതയുടെ അക്ഷര പൂത്തിരികൾ ക്ലാസ് കൈയെഴുത്തു മാസികയിലൂടെ ഒരുക്കിക്കൊണ്ട്  റെക്കോർഡിലേക്ക് പ്രവേശിക്കുവാനുള്ള ശ്രമത്തിലാണ്. നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിലും ക്ലാസ് റൂമുകളിലും ആയി കുട്ടികൾ തൽസമയം എഴുതി തയ്യാറാക്കിയ  61 ക്ലാസ് മാഗസിനുകൾ  ഒരേ സമയം പ്രസിദ്ധീകരിച്ചു കൊണ്ടാണ് സമന്വയം 25 പൂർത്തിയായത്. പ്രിൻസിപ്പൽ പി. സജി, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം എസ് ബിജോയ്, ഹൈസ്കൂൾ പ്രിൻസിപ്പൽ എം എൻ മീര, സ്കൂൾ ചെയർമാൻ എ. നഹാസ്, കൺവീനർ യു. അബ്ദുൽ കലാം  കെ ടി സി ടി ട്രസ്റ്റിന്റെ കീഴിലുള്ള മറ്റ് വിദ്യാഭ്യാസ, വിദ്യാഭ്യാസ്യേതര സ്ഥാപനങ്ങളിലെ മേൽ അധികാരികളും മാനേജ്മെന്റ് പ്രതിനിധികളും ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

Ad Code

Responsive Advertisement