6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ്‌മേക്കർ പൊട്ടിത്തെറിച്ച് കാലിൽ തുളച്ചുകയറി ഒരാൾക്ക് ഗുരുതര പരിക്ക്.

കഴക്കൂട്ടം: മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ്‌മേക്കർ പൊട്ടിത്തെറിച്ച് കാലിൽ തുളച്ചുകയറി ഒരാൾക്ക് ഗുരുതര പരിക്ക്. പള്ളിപ്പുറം കരിച്ചാറ സ്വദേശിയായ സുന്ദരനാണ് പരിക്കേറ്റത്. 
ഇന്നലെ ഉച്ചയോടെ പള്ളിപ്പുറത്താണ് സംഭവം. ചൊവാഴ്ച മരിച്ച പള്ളിപ്പുറം വി.ടി.നിലയത്തിൽ വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സംസ്‌ക‌രിച്ചത്. ചിത കത്തുന്നതിനിടെ മൃതദേഹത്തിലുണ്ടായിരുന്ന പേസ്‌മേക്കർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് അവശിഷ്ടം സുന്ദരന്റെ കാൽമുട്ടിൽ തുളച്ചുകയറുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് ശ്രീചിത്രിയിൽ വച്ച് പേസ്‌മേക്കർ ഘടിപ്പിച്ചത്. ചികിത്സയ്ക്കുശേഷം രണ്ടുദിവസം മുമ്പാണ് ആശുപത്രി വിട്ടത്. വീട്ടിൽ വച്ചായിരുന്നു മരണം. വീട്ടുകാർ പേസ്‌മേക്കർ ഘടിപ്പിച്ചിരുന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ അത് ഇളക്കേണ്ടെന്നും മറ്റു പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്നുമാണ് മറുപടി ലഭിച്ചത്."



Ad Code

Responsive Advertisement