സ്കൂളിലും കോളേജിലും ജോലിവാഗ്ദാനം ചെയ്ത് 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾ അഞ്ചൽ പോലീസിന്റെ പിടിയിലായി.
കുളത്തൂപ്പുഴ കൈതക്കാട് തടത്തരികത്ത് വീട്ടിൽ നിസ്സാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
2022 സെപ്റ്റംബറിൽ കൊട്ടാരക്കര സെൻറ് മേരീസ് സ്കൂളിൽ അധ്യാപികയായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നിസാറും കൂട്ടാളികളും ചേർന്ന് ഇടമുളക്കൽ സ്വദേശിനി ശ്രുതിയിൽ നിന്നും മൂന്ന് അക്കൗണ്ടിലായി 12 ലക്ഷം രൂപയും 2023 ഒക്ടോബറിൽ അഞ്ചൽ സ്വദേശി പങ്കജിൻ്റെ കയ്യിൽ നിന്നും നിലമേൽ Nss കോളേജിൽ ക്ലർക്കായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷത്തി മുപ്പത്തി ഏഴായിരം രൂപയും തട്ടിയെടുതു...
ജോലി ലഭിച്ചതിനുശേഷം ബാക്കി തുക നൽകാമെന്നാണ് പറഞ്ഞിരുന്നത് '
എന്നാൽ പറഞ്ഞ സമയത്ത് ജോലി ലഭിക്കുകയോ കൊടുത്ത പണം തിരിച്ചു നൽകാനോ പ്രതികൾ തയ്യാറായില്ല.ഇതേ തുടർന്നാണ് തട്ടിപ്പിന് ഇരയായവർ അഞ്ചൽ പോലീസിൽ പരാതി നൽകിയത്.ഇതോടെ നിസാർ വിദേശത്തേത് കടന്നു... വിദേശത്ത് നിന്നും തിരികെ നാട്ടിലെത്തിയ നിസ്സാറിനെ ബാഗ്ലൂർ എയർ പോർട്ടിൽ വച്ച് പോലീസ് പിടികൂടി... ഇയാൾക്കെതിരെ കൊല്ലംവെസ്റ്റടക്കമുള്ള സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിലുണ്ട്.


Social Plugin