6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ ഇടിവ്; 90,00ത്തിന് മുകളില്‍ തന്നെ


സ്വര്‍ണ വില ഇന്ന് രാവിലെ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വില രണ്ട് തവണയായി വര്‍ധിച്ചിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 90,200 രൂപയായി. ഇന്നലെ ഒരു പവന് 90,400 രൂപയായിരുന്നു.

ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപ ആയി. ഇന്നലെ ഗ്രാമിന് 11,300 രൂപ ആയിരുന്നു. ഇന്നലെ രാവിലെ 89,960 രൂപയായിരുന്ന പവന്, വൈകിട്ട് 440 രൂപയാണ് വര്‍ധിച്ചത്. അതോടെ അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണം വീണ്ടും 90,000 രൂപ കടന്നു.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകന്‍ സാധ്യതയുണ്ട്. മിക്കവാറും വില കൂടുകയാണ് ചെയ്യുക. ഒക്ടോബര്‍ 21ന് ആണ് സ്വര്‍ണ വില സർവകാല റെക്കോര്‍ഡില്‍ എത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ വില. സ്വര്‍ണവില പണിക്കൂലിയില്ലാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളാണ് അന്നുണ്ടായിരുന്നത്. എന്നാൽ, അന്ന് വൈകിട്ട് തന്നെ വില കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

Ad Code

Responsive Advertisement