6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

സ്വര്‍ണവില ഇന്നും കുറഞ്ഞു; 90,000ത്തിന് താഴെ എത്തി


സംസ്ഥാനത്ത് ലക്ഷത്തിലെത്തുമെന്ന കരുതിയിരുന്ന സ്വര്‍ണവില 90,000ത്തിന് താഴെ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,225 രൂപ നല്‍കണം.

സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു വിപണിയില്‍ നിന്ന് ലഭിച്ചിരുന്നു. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് കാണിക്കുന്നത്.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

Ad Code

Responsive Advertisement