കെപിസിസിയുടെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോവളം എംഎൽഎ അഡ്വക്കേറ്റ് എം വിൻസെന്റിന് ഷാർജ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഷാർജയിൽ സ്വീകരണം നൽകി.
ജില്ലാ പ്രസിഡണ്ട് സജീർ സീമന്തപുരം അധ്യക്ഷനും എച്ച് പീരു മുഹമ്മദ് സ്വാഗതം ആശംസിച്ച യോഗത്തിൽ അഡ്വക്കേറ്റ് വൈ എ റഹീം ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് രാജ്യത്തിന്റെയും കേരളത്തിന്റെയും നന്മയ്ക്കാണെന്ന് എം വിൻസെന്റ് എം എൽ എ അഭിപ്രായപ്പെട്ടു എസ് എം ജാബിർ, മനാഫ്,ഷാജി ഷംസുദീൻ,നവാസ് തേക്കട റോയ് മാത്യു, അൻസാർ താജ്, , ഏ വി മധു, ഷാജു നായർ, ഷഫീഖ്,പ്രഭാത് നായർ , ജഡ്‌സൻ ജേക്കബ് ,സലീം അമ്പൂരി, ദിലീപ് മുസാണ്ടം,സുരേഷ് പിള്ള, ഗണേഷ്, ജിഷാദ് അലി , ഫാമി, ഫൈസൽ എന്നിവർ പങ്കെടുത്തു.


Social Plugin