ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും പണവും തട്ടിയെടുത്ത ഏഴംഗസംഘം പള്ളിക്കൽ പോലീസിന്റെ പിടിയിലായി.പള്ളിക്കൽ കാട്ടുപുതിശേരി സ്വദേശി വേടൻ എന്ന് വിളിക്കുന്ന ബൈജു വർക്കല രാമന്തളി സ്വദേശി അൻസിൽ കാട്ടുപുതുശ്ശേരി സ്വദേശിനി സബീന കടക്കാവൂർ സ്വദേശി അനീഷ് കൊല്ലം മീനാട് സ്വദേശി ഷിബു ആദിച്ചനല്ലൂർ സ്വദേശികളായ നിസാർ, സിയാദ് എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ഇക്കഴിഞ്ഞ 25 തീയതി രാത്രി 7 മണിയോടെ പള്ളിക്കൽ മുക്കംകോട് ചാവരുപച്ച സ്വദേശി ഗോപിയുടെ വീട്ടിലാണ് സംഭവം. തുറന്നു കിടന്ന അടുക്കള വാതിൽ വഴി ഒന്നും രണ്ടും പ്രതികൾ കയ്യിൽ കത്തിയുമായി വീടിനുള്ളിൽ കയറി ഹാളിൽ ടിവി കൊണ്ട് കൊണ്ടിരുന്ന ഗോപിയുടെ മുഖവും വായും പൊത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് ഒരു ലക്ഷത്തി ഒൻപതിനായിരം രൂപ വില വരുന്ന സ്വർണ മാല പൊട്ടിച്ചെടുത്തശേഷം മുറിയിൽ ഉണ്ടായിരുന്ന പണവും മറ്റുമെടുത്ത് സംഘം കടന്നുകളഞ്ഞു... ഗോപിയുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു.
ഇവർ വില്പന നടത്തിയ സ്വർണമാലയും കണ്ടെടുത്തു ബൈജു പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ റൗഡി ഹിറ്റ് ലിസ്റ്റിലുള്ള ആളും, അൻസിൽ കടക്കാവൂർ സ്റ്റേഷനിൽ വധശ്രമ കേസിൽ ഉൾപ്പെട്ട ആളാണ്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു


Social Plugin