6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

വെഞ്ഞാറമൂട് വാഹനാപകടം; ടിപ്പര്‍ നിയന്ത്രണം വിട്ട് ബൈക്കിലും കാറിലും ഇടിച്ചു; 22 കാരൻ മരിച്ചു


തിരുവനന്തപുരം വെഞ്ഞാറമൂട് നാഗരുകുഴിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. വെമ്ബായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്.

സഹയാത്രികയായ യുവതിക്ക് ഗുരുതര പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാഗരുകുഴി പിരപ്പൻകോട് റോഡില്‍ ഉച്ചയോടെയാണ് അപകടം. നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലിടിച്ച ശേഷം കാറിലിടിക്കുകയായിരുന്നു. ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നിലേയ്‌ക്ക് വന്നാണ് അപകടം ഉണ്ടായത്. കാർ ഏതാണ്ട് പൂർണ്ണമായും തകർന്നു. കാറിലെ യാത്രക്കാർക്കും പരുക്കുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.

Ad Code

Responsive Advertisement