6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

പാചകവാതകമായ എൽപിജി വിതരണത്തിൽ ഗുരുതര പ്രതിസന്ധി തുടരുന്നു.


രാജ്യത്ത് പാചകവാതകമായ എൽപിജി വിതരണത്തിൽ ഗുരുതര പ്രതിസന്ധി തുടരുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ പെട്രോളിയം മന്ത്രാലയത്തിന് ഇതുവരെ സാധിച്ചിട്ടില്ല. സിലിണ്ടർ ക്ഷാമത്തെ തുടർന്ന് 40 ശതമാനത്തിൽ അധികം ഹോട്ടലുകൾ അടച്ചുപൂട്ടിയ നിലയിൽ തുടരുകയും, പലതിനും പ്രവർത്തനം പുനരാരംഭിക്കാൻ കഴിയാതെയുമാണ്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. കപ്പൽ സർവീസുകൾ കുറഞ്ഞതോടെ ഊർജ വിതരണ ശൃംഖലയിൽ തടസ്സം നേരിട്ടു. ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ കപ്പലുകൾ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.

നിലവിലെ സാഹചര്യത്തിൽ, കുവൈത്ത് കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, ഗ്യാസ് ബുക്കിംഗിനുള്ള ഇടവേളയും സർക്കാർ വർധിപ്പിച്ചു. ഗ്രാമീണ മേഖലയിൽ ഇത് 45 ദിവസമായും നഗരങ്ങളിൽ 25 ദിവസമായും ഉയർത്തി. മുമ്പ് 17 ദിവസമായിരുന്ന ബുക്കിംഗ് ഇടവേള ആദ്യം 21 ദിവസമായി ദീർഘിപ്പിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.

സിലിണ്ടർ വിതരണം നിയന്ത്രിക്കുന്നതിനായി ഗ്യാസ് ഏജൻസികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ ഏകദേശം 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

#LPG #india

Ad Code

Responsive Advertisement