6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ഡോ. വന്ദനദാസ് കൊലപാതക കേസ്,; പ്രതി സന്ദീപിന് ജീവപര്യന്തം


ജീവപര്യന്തം ശിക്ഷക്കൊപ്പം,ഒരു ലക്ഷം രൂപ പിഴയും ഉണ്ട്.

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.. 

 കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ പ്രതി സന്ദീപിന് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 

എന്നാല്‍ പ്രതിയുടെ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും സമനിലതെറ്റിയുള്ള ആക്രമണമായിരുന്നു എന്നുമാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്.

 2023 മെയ് 10 ന് പുലർച്ചയാണ് നാടിനെ നടുക്കിയ അരും കൊലപാതകം നടന്നത്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് പ്രതി സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തുന്നത്

പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ കുടവട്ടൂർ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.

2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ ക്രൂരകൃത്യം അരങ്ങേറിയത്.ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയില്‍ ഉണ്ടായിരുന്ന സർജിക്കല്‍ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രില്‍ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു കോടതിയില്‍ പ്രതിഭാഗത്തിൻ്റെ വാദം. സാക്ഷിമൊഴികള്‍ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും പ്രതിക്ക് ഗുരുതര മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസില്‍ 70 ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. സ്കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാള്‍ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.

Ad Code

Responsive Advertisement