6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ബൈക്ക് അപകടം: ചാത്തമ്പറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബൈക്ക് അപകടം: ചാത്തമ്പറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ : ചാത്തമ്പറ ചപ്പാത്തുമുക്ക് സ്വദേശി ഗോവിന്ദ് (21) ബൈക്ക് അപകടത്തിൽ മരണപെട്ടത്.
ആറ്റിങ്ങൽ: ആലംകോട്ചാത്തമ്പറയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ 20 വയസ്സുകാരൻ മരിച്ചു. ചാത്തമ്പറ സ്വദേശിയായ ഗോവിന്ദ് (20) ആണ് മരിച്ചത്.

വീടിന് സമീപത്തെ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ഗോവിന്ദ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ഗോവിന്ദിനൊപ്പം ഇരുചക്രവാഹനത്തിലുണ്ടായിരുന്ന മറ്റൊരു യുവാവിനും പരിക്കേറ്റു. ഇയാളെ ചാത്തമ്പറയിലെ KTCT ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടെ ഉണ്ടായിരുന്ന യുവാവിന്റെ പരിക്കുകൾ നിസ്സാരമാണെന്നും ആരോഗ്യനില ഗുരുതരമല്ലെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

വീടിന് സമീപത്തുവെച്ചുണ്ടായ അപകടത്തിൽ 20 വയസ്സുകാരന്റെ ജീവൻ നഷ്ടപ്പെട്ടത് ചാത്തമ്പറ പ്രദേശത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്

Ad Code

Responsive Advertisement