6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കൊല്ലം ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം :ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബി.എസ്.സി വിദ്യാർഥിയാണ്. അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നാണ് അഹമ്മദ് നജാദ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ പരീക്ഷയിൽ അഹമ്മദ് നജാദിന് മാർക്ക് കുറഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതിൽ മനംനൊന്താണ് അഹമ്മദ് നജാദ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം

Ad Code

Responsive Advertisement