6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

കഴക്കൂട്ടത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി മരിച്ചു

കഴക്കൂട്ടം: തീരദേശ പാതയിലുണ്ടായ സ്കൂട്ടർ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. തുമ്പ പുതുവൽ വീട്ടിൽ കെ.വി. ജോസഫ് (ജോസഫ് ഫെർണാണ്ടസ്) - ഷീബാ ജോസഫ് ദമ്പതികളുടെ മകനും മരിയൻ ആർട്സ് കോളേജിലെ ഒന്നാം വർഷ എം.സി.എ. വിദ്യാർത്ഥിയുമായ അമൻ ജോസഫ് (17) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം 5.30-ഓടെ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിന് സമീപത്തായിരുന്നു അപകടം. കോളേജിൽ നിന്ന് വീട്ടിലെത്തിയ ശേഷം സ്കൂട്ടറിൽ കഠിനംകുളം ഭാഗത്തേക്ക് പോകുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 7.30-ഓടെ മരണപ്പെടുകയായിരുന്നു.

Ad Code

Responsive Advertisement